Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Localbody Election

പുളിക്കകണ്ടം ജനസഭ ചേർന്നു; ദിയയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യം, തീരുമാനം നാളെ

പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്.

പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്‍റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.

ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്‍റെ സഹോദരന്‍ ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്‍റെ നിലപാടും നിര്‍ണായകമാകും.

പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്‍ഷന്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.

Kerala

പാട്ടിൽ വോട്ടുപിടിക്കാൻ പി.ജെയും അപുവും; ഈണം സന്ധ്യയിൽ ലയിച്ച് വോട്ടർമാർ

കോ​ട്ട​യം: പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു... വോ​ട്ടെ​ല്ലാം യു​ഡി​എ​ഫി​നാ​യി... പാ​ട്ടു​പാ​ടി വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ക​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. രാ​ഷ്‌​ട്രീ​യ​ത്തി​നൊ​പ്പം സം​ഗീ​ത​വും കൃ​ഷി​യും ഒ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ പി.​ജെ. ജോ​സ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ വേ​റി​ട്ട വ​ഴി​യി​ലാ​ണ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ര്‍​ഥം പാ​ട്ടു​പാ​ടി​യാ​ണ് ജോ​സ​ഫ് വോ​ട്ടു തേ​ടു​ന്ന​ത്. ഈ​ണം സ​ന്ധ്യ എ​ന്ന പേ​രി​ലാ​ണ് ജോ​സ​ഫും മ​ക​ന്‍ അ​പു ജോ​സ​ഫും പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ല്‍ സം​ഗീ​ത സാ​യാ​ഹ്ന​വു​മാ​യി എ​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം അ​തി​ര​മ്പു​ഴ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​തി​ര​മ്പു​ഴ ഡി​വി​ഷ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജ​യ്‌​സ​ണ്‍ ജോ​സ​ഫി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം അ​തി​ര​മ്പു​ഴ​യി​ല്‍ ന​ട​ന്ന ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​തി​വു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പാ​ട്ടും വ​ര്‍​ത്ത​മാ​ന​വു​മാ​യി ജോ​സ​ഫ് വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ചു.

പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു, പൂ​വ​ള്ളി കു​ടി​ലി​ലേ​തേ, പാ​ടാം ന​മു​ക്ക് പാ​ടാം വീ​ണ്ടു​മൊ​രു പ്രേ​മ​ഗാ​നം എ​ന്നീ ഗാ​ന​ങ്ങ​ളാ​ണ് ജോ​സ​ഫ് പാ​ടി​യ​ത്. ഉ​ല്ലാ​സ പൂ​ത്തി​രി​ക​ള്‍ ക​ണ്ണി​ല​ണി​ഞ്ഞ​വ​ളേ, മേ​രി സ​പ്‌​നോ​കീ റാ​ണി ക​ബ് ആ​യേ​ഗീ തൂ ​എ​ന്നീ പാ​ട്ടു​ക​ള്‍ അ​പു​വും ആ​ല​പി​ച്ചു.

പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫും പ്ര​ശ​സ്ത ഗാ​യി​ക സോ​ണി മോ​ഹ​നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം രാ​ഹു​ല്‍ വ​ന്ന​ല്ലോ, വ​യ​നാ​ട്ടി​ല്‍ വ​ന്ന​ല്ലോ എ​ന്ന ഗാ​നം ആ​ല​പി​ച്ച് പി.​ജെ അ​ന്നും പ്ര​ചാ​ര​ണ​ത്തി​ല്‍ താ​ര​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​ന്‍റെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്ലാ​മ​ര്‍ പ്ര​ചാ​ര​ക​നാ​യി പി.​ജെ മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തി​നു പു​റ​മേ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി വേ​ദി​ക​ളി​ലാ​ണ് ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം അ​ര​ങ്ങേ​റു​ന്ന​ത്.

District News

ആരാണ് അംഗിരസ്? കുമരകത്തെ സ്ഥാനാർഥിയോടു വോട്ടർമാർ ചോദിക്കുന്നു

കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്‍റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന്‍ എന്ന അംഗിരസിന്‍റെ പിതാവ് മകനെ സ്‌കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്‌കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്‍റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്‍ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്‍റപ്പനും മത്സരിക്കുന്നു.

District News

സഭയ്ക്ക് ഒരു രാഷ്‌ട്രീയ നിലപാടേയുള്ളൂ: ഓർത്തഡോക്സ് സഭ

കോ​ട്ട​യം: അ​ര്‍​ഹ​ത​പ്പെ​ട്ട സ​ഭാം​ഗ​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ​ഭ ക​രു​തു​ന്ന​തെ​ന്നു മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മാ​ധ്യ​മ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദിയ​സ്‌​കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. എ​ല്ലാ രാ​ഷ്‌ട്രീ​യ​ പാ​ര്‍​ട്ടി​ക​ളും പ​രി​ഗ​ണ​ന ന​ല്‍​കി​യെ​ങ്കി​ലും പി​ന്നീടേ ഇ​തു​സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത ​വ​രി​ക​യു​ള്ളു. സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​കു​ന്ന​തി​നു സ​ഭ പ​രി​ശ്ര​മി​ക്കാ​നൊ​ക്കു​ക​യി​ല്ല​ല്ലോ. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ല്‍ ഇ​പ്പോ​ഴെ ക​ണ​ക്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. സ​ഭ​യ്ക്ക് എ​പ്പോ​ഴും ഒ​രു രാ​ഷ്‌ട്രീയ നി​ല​പാ​ടേ​യു​ള്ളു. അതു സ​ഭ മ​ക്ക​ളു​ടെ നി​ല​പാ​ടാ​ണ്.
സ​ഭ​യു​ടെ മ​ന​സ​റി​ഞ്ഞ് വി​ശ്വാ​സി​ക​ള്‍ കൃ​ത്യ​മാ​യി അ​തതു സ​മ​യ​ത്ത് അ​വർ ഉ​ചി​ത​മാ​യി വോ​ട്ട് ചെ​യ്യു​ന്ന രീ​തി​യാ​ണു​ള്ള​ത്. മു​ക​ളി​ല്‍​നി​ന്നു താ​ഴേ​ക്ക് ഇ​ന്ന​ത് ചെ​യ്യു​ക​യെ​ന്നു പ​റ​യു​ന്ന പ്ര​വ​ണ​ത സ​ഭ​യ്ക്കി​ല്ല. എ​ന്നാ​ല്‍ സ​ഭ​യു​ടെ യ​ഥാ​ര്‍​ഥ മ​ന​സ് അ​റി​യാ​നു​ള്ള ക​ഴി​വ് സ​ഭാ​മ​ക്ക​ള്‍​ക്കു​ണ്ടെ​ന്ന ഉ​റ​പ്പ് സ​ഭ​ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കു​ണ്ട്. സ​ഭ​യ്ക്ക് രാ​ഷ്‌ട്രീ​യ​മി​ല്ല. സ​ഭ​യ്ക്കു​ണ്ടാ​യി​ട്ടു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ സ​ഭ​മ​ക്ക​ള്‍​ക്ക് ന​ല്ല​വ​ണ്ണം അ​റി​യാം. അ​ത​റി​ഞ്ഞ് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​നു​ള്ള പ്രാ​പ്തി പ്ര​ത്യേ​കി​ച്ചു യു​വ​ത​ല​മു​റ​യ്ക്കു ന​ല്ല​വ​ണ്ണ​മു​ണ്ടെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഫാ. ​യാ​ക്കോ​ബ് റ​മ്പാ​ന്‍, റി​ബി​ന്‍ രാ​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണം ശ​നി​യാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ‌‌‌വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണം ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. 1,37,862 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ജി​ല്ല​ക​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റും.

ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ അ​വ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സെ​റ്റിം​ഗ് ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും സെ​റ്റ് ചെ​യ്ത ശേ​ഷം വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ക്കും. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​റ്റ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ​ക്കൊ​പ്പം വി​ത​ര​ണം ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ൾ​ട്ടി പോ​സ്റ്റ് ഇ​വി​എ​മ്മാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​വി​എ​മ്മി​ന് ഒ​രു ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മു​ണ്ടാ​യി​രി​ക്കും. വോ​ട്ടിം​ഗ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ വ​ച്ചി​ട്ടു​ള്ള മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്- ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്ന ക്ര​മ​ത്തി​ലാ​കും സ​ജ്ജീ​ക​രി​ക്കു​ക. ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​രു ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും ഒ​രു ബാ​ല​റ്റ് യൂ​ണി​റ്റു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒ​രു ബാ​ല​റ്റ് യൂ​ണി​റ്റി​ൽ 15 വ​രെ സ്ഥാ​നാ​ർ​ഥി​ക​ളെ ക്ര​മീ​ക​രി​ക്കാ​നാ​കും. ഏ​തെ​ങ്കി​ലും ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 15ൽ ​കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ര​ണ്ടാ​മ​തൊ​രു ബാ​ല​റ്റ് യൂ​ണി​റ്റ് കൂ​ടി സ​ജ്ജ​മാ​ക്കും. 16 മു​ത​ലു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​വ​രം ര​ണ്ടാ​മ​ത്തെ ബാ​ല​റ്റ് യൂ​ണി​റ്റി​ലാ​ണ് ക്ര​മീ​ക​രി​ക്കു​ക.

District News

തി​രു​വ​ല്ല​ത്ത് തീ​പാ​റും പോ​രാ​ട്ടം

തി​രു​വ​ല്ലം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ തി​രു​വ​ല്ലം വാ​ര്‍​ഡി​ല്‍ തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് മു​ന്ന​ണി​ക​ള്‍ കാ​ഴ്ച​വയ്​ക്കു​ന്ന​ത്. നി​ല​വി​ല്‍ ബിജെപി ഭ​ര​ണം കൈ​യാ​ളു​ന്ന വാ​ര്‍​ഡി​ല്‍ സിറ്റിം​ഗ് സീ​റ്റ് നി​ല​നി​ർ​ത്താ​നു​ള​ള ക​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം.
കോ​ണ്‍​ഗ്ര​സ് തി​രു​വ​ല്ലം വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ഓ​ട്ടോറി​ക്ഷ ഡ്രൈ​വ​റു​മാ​യ തി​രു​വ​ല്ലം ബാ​ബു ആ​ണ് യു​ഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി. ആ​ദ്യ​മ​ത്സ​രം. വാ​ര്‍​ഡി​നു​ള​ളി​ലെ വ​ഴി​ക​ള്‍ പ​ല​തും ഇ​ടി​ഞ്ഞ് പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്നു. ഇ​ട​യാ​ര്‍ ദ്വീ​പി​ലെ പ​ല വീ​ടു​ക​ളി​ലും ശൗ​ചാ​ല​യ​ങ്ങ​ളി​ല്ല , ഈ ​ഭാ​ഗ​ത്തെ മി​ക്ക വീ​ടു​ക​ളും ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞു കി​ട​ക്കു​ന്നു. റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള​ള വെ​ള​ള​ക്കെ​ട്ട് എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വോ​ട്ട​ര്‍​മാ​രെ കാ​ണു​ന്ന​ത്.
സിപിഎം കോ​വ​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗം , സിഐടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം , ടി​വാ​ന്‍​ഡ്രം റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ സം​ഘ​ട​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ക​രി​ങ്ക​ട രാ​ജ​ന്‍ ആ​ണ് എ​ല്‍ഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി. ആ​ദ്യ​മ​ത്സ​രം. വാ​ര്‍​ഡി​ലെ വി​ക​സന ​മു​ര​ടി​പ്പ് പ്ര​ധാ​ന ആ​യു​ധ​മാ​ക്കു​ന്നു. ന​ഗ​രവി​ക​സ​നം വാ​ര്‍​ഡി​നു​ള​ളി​ല്‍ ന​ല്ല ​രീ​തി​യി​ല്‍ ന​ട​ക്കു​ന്നി​ല്ല , കു​ടി​വെ​ള​ള പ്ര​ശ്‌​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി​യാ​ണ് വോ​ട്ട് തേടൽ.
നി​ല​വി​ല്‍ ബി.​ജെ.​പി തി​രു​വ​ന​ന്ത​പു​രം ഏ​രി​യ പ്ര​സി​ഡന്‍റും യു​വ​മോ​ര്‍​ച്ച കോ​വ​ളം മ​ണ്ഡ​ലം മു​ന്‍ ട്ര​ഷ​റും ബിജെപി തി​രു​വ​ല്ലം മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ പാ​ച്ച​ല്ലൂ​ര്‍ ഗോ​പ​കു​മാ​ര്‍ ആ​ണ് എ​ന്‍ഡിഎ സ്ഥാ​നാ​ര്‍​ഥി. ആ​ദ്യ​മ​ത്സ​രം. കു​ടി​വെ​ള​ള പ​ദ്ധ​തി സ​മ്പൂ​ര്‍​ണ​മാ​ക്കി. അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം വാ​ര്‍​ഡി​നു​ള​ളി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും കു​ടി​വെ​ള​ളം എ​ത്തി​ച്ചു , സ​മ്പൂ​ര്‍​ണ വി​ക​സ​നം ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ നി​ര​ത്തി​യാ​ണ് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്.

National

എ​ൻ​സി​പി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കി​ല്ല; മ​ലേ​ഗാ​വി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി അ​ജി​ത്പ​വാ​ർ  

മ​ലേ​ഗാ​വ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി എ​ൻ​സി​പി നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ജി​ത് പ​വാ​ർ. എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ വി​വി​ധ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ജി​ത് പ​വാ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർം.

വെ​ള്ളി​യാ​ഴ്ച ബാ​രാ​മ​തി ത​ഹ്സി​ലി​ലെ മ​ലേ​ഗാ​വി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ധ​ന​കാ​ര്യ​മ​ന്ത്രി കൂ​ടി​യാ​യ അ​ജി​ത്പ​വാ​ർ. 18 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ അ​ജി​ത്പ​വാ​ർ പ​ക്ഷം എ​ൻ​സി​പി​ക്കു​ള്ള​ത്.

കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ത്തി​നും വി​വി​ധ പ​ദ്ധ​തി​ക​ളു​ണ്ട്. നാം ​ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ലേ​ഗാ​വി​ന്‍റെ വി​ക​സ​നം ഉ​റ​പ്പാ​ക്കാം. അ​തി​നാ​യി 18 സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ചാ​ൽ ഫ​ണ്ടി​ന് ഒ​രു കു​റ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ജി​ത്പ​വാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ വി​വി​ധ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ജി​ത്പ​വാ​ർ വ്യ​ക്ത​മാ​ക്കി. നി​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്, ത​നി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​ര​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് നി​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ജി​ത്പ​വാ​ർ വോ​ട്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ പ്ര​തി​പ​ക്ഷം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

 

 

 

Kerala

മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ വി.​എം. വി​നു പ്ര​ചാ​ര​ണം ന​യി​ക്കും: കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ്

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് വി.​എം. വി​നു​വി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​തെ പോ​യ​തെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍.

കോ​ൺ​ഗ്ര​സ്‌ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു. വി.​എം. വി​നു​വി​ന് മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പ്ലാ​ൻ ബി ​സ​ജ്ജ​മാ​ണെ​ന്നും കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും കോ​ര്‍​പ്പ​റേ​ഷ​നി​ലെ പ്ര​ചാ​ര​ണം ഇ​നി ന​ട​ക്കു​ക വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും പ്ര​വീ​ൺ കു​മാ​ർ അ​റി​യി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​നു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

കു​ള​ത്തൂ​പ്പു​ഴ സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി; സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി വി​ട്ടു

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സി​പി​എ​മ്മി​ൽ ഏ​ര്യ ക​മ്മി​റ്റി അം​ഗം രാ​ജി​വ​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ബീ​വി ആ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്.

ലൈ​ല ബീ​വി ആ​ൾ ഇ​ന്ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യാ​യി ലൈ​ല ബീ​വി​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലൈ​ല ബീ​വി​ക്ക് സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലൈ​ല ബീ​വി രാ​ജി സ​മ​ർ​പ്പി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ ടൗ​ൺ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും ലൈ​ല ബീ​വി അ​റി​യി​ച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ത്ത​ൻ​കോ​ട് കോ​ൺ​ഗ്ര​സി​നാ​യി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​മേ​യ പ്ര​സാ​ദ് മ​ത്സ​രി​ക്കും  

 

തി​രു​വ​ന​ന്ത​പു​രം: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​മേ​യ പ്ര​സാ​ദ് പോ​ത്ത​ൻ​കോ​ട് ഡി​വി​ഷ​നി​ൽ ജ​ന​വി​ധി തേ​ടും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ പ​തി​മൂ​ന്ന് സീ​റ്റി​ലേ​ക്ക് കൂ​ടി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ അ​ന്‍​സ​ജി​ത റ​സ​ല്‍, ക​രു​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രീ​ഡാ സൈ​മ​ണ്‍ എ​ന്നി​വ​രാ​ണ് പു​റ​ത്തു​വ​ന്ന ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ലെ പ്ര​മു​ഖ​ർ.

നാ​വാ​യി​ക്കു​ളം സീ​റ്റി​ൽ ആ​ർ​എ​സ്പി​യും ക​ണി​യാ​പു​രം സീ​റ്റി​ൽ മു​സ്ലീം ലീ​ഗും മ​ത്സ​രി​ക്കും. എ​ന്നാ​ൽ പാ​ലോ​ട് സീ​റ്റ് മു​സ്ലീം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ൺ​ഗ്ര​സ് ന​ൽ​കി​യി​ല്ല. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ര്‍​ഷാ പാ​ലോ​ട് ക​ല്ല​റ​യി​ൽ ജ​ന​വി​ധി തേ​ടും.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യും  

 

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യും. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തോ​മ​സ് പി. ​ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ 31ആം ​വാ​ർ​ഡി​ൽ നി​ന്നാ​ണ് തോ​മ​സ് പി. ​ചാ​ക്കോ ജ​ന​വി​ധി തേ​ടു​ന്ന​ത്. നേ​ര​ത്തെ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വാ​യി​രു​ന്നു തോ​മ​സ് പി. ​ചാ​ക്കോ. പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് വീ​ണ ജോ​ർ​ജി​ന്‍റെ എം​എ​ൽ​എ ഓ​ഫീ​സി​ൽ നി​ന്ന് തോ​മ​സ് പി. ​ചാ​ക്കോ​യെ നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തോ​മ​സ് പി. ​ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

 

 

Kerala

മു​ൻ എം​എ​ൽ​എ കെ.​സി.​രാ​ജ​ഗോ​പാ​ല​ൻ മ​ത്സ​രി​ക്കു​ന്നു; ജ​ന​വി​ധി തേ​ടു​ന്ന​ത് മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക്

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള മു​ന്‍ എം​എ​ല്‍​എ കെ.​സി.​രാ​ജ​ഗോ​പാ​ല​ന്‍ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. എ​ട്ടാം വാ​ര്‍​ഡി​ല്‍ നി​ന്നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്.

1979 ലെ ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് കെ.​സി.​രാ​ജ​ഗോ​പാ​ൽ മ​ത്സ​ര രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്. അ​ന്ന് ജ​യി​ച്ച് മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. 1988ൽ ​ഇ​തേ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി.

2006ലാ​ണ് ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് എം​എ​ൽ​എ​യാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. 2011 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ച്ചെ​ങ്കി​ലും കെ.​ശി​വ​ദാ​സ​ൻ നാ​യ​രോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യും സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​ണ്.

Kerala

ഫ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി; കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

ക​ണ്ണൂ​ർ: ഫ​സ​ൽ വ​ധ​ക്കേ​സ് പ്ര​തി കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ത​ല​ശേ​രി ന​ഗ​ര​സ​ഭ 16-ാം വാ​ർ​ഡി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ ജ​ന​വി​ധി തേ​ടു​ന്ന​ത്.

2015ൽ ​ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഫ​സ​ൽ കേ​സി​ൽ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് വി​ധി വ​ന്ന​ത്. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ളം ജി​ല്ല വി​ട്ട് പോ​ക​രു​തെ​ന്ന ഉ​പാ​ധി​യെ​ത്തു​ട​ർ​ന്ന് ഇ​രു​മ്പ​ന​ത്താ​യി​രു​ന്നു താ​മ​സം.

ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പി​ന്നീ​ട് കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും ത​ല​ശേ​രി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഫ​സ​ല്‍ വ​ധ​ക്കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​മാ​ണ് സി​ബി​ഐ കാ​രാ​യി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി

ഇ​ടു​ക്കി : യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. 2010ൽ ​ല​ഭി​ച്ച പ്ര​തി​നി​ധ്യം ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന പ്രാ​തി​നി​ധ്യം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​കു​തി​യെ​ങ്കി​ലും പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും പ്ര​തി​നി​ധ്യം തോ​ൽ​ക്കു​ന്ന സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ക​രു​തെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ബി​ൻ വ​ർ​ക്കി പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ചൊ​വ്വാ​ഴ്ച മു​ത​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചൊ​വ്വാ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്ന് സം​സ്‌​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 25ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നാ​ണ് അ​വ​സ​ര​മു​ള്ള​ത്.

അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നും, നി​ല​വി​ലു​ള്ള​വ​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നും, സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​നും അ​പേ​ക്ഷി​ക്കാം. പ്ര​വാ​സി​ക​ൾ​ക്കും പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു. ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച് സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​ക​ൾ 14ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഇ​ങ്ങ​നെ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പു​ക​ൾ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. 2025 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ൻ​പോ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Up